പ്ലസ് വണ്‍ ജില്ലാന്തര മാറ്റം: നാളെ വരെ അപേക്ഷിക്കാം

0

പ്ലസ് വണ്ണിന് മെറിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയവര്‍ക്ക് ജില്ലയിലും പുറത്തുമുള്ള സ്‌കൂളുകളിലേക്കും മറ്റൊരു വിഷയ കോമ്പിനേഷനിലേക്കും മാറുന്നതിന് ഇന്നുമുതല്‍ അപേക്ഷിക്കാം.ഇന്നു മുതല്‍ രാവിലെ 10 മുതല്‍ നാളെ വൈകീട്ട് 4മണിവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.ഒന്നാം ഓപ്ഷനില്‍ പ്രവേശനം നേടിയവര്‍ക്കും അവസാന ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനായി അപേക്ഷിക്കാം. ഇതിനായി നിലവില്‍ സ്‌കൂളുകളിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍ ഇന്നു രാവിലെ 9ന് പ്രവേശന വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിനുശേഷം ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന് അവസരം നല്‍കാനാണ് തീരുമാനം .അലോട്ട്‌മെന്റ് ഈമാസം 21ന് അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!