കാപ്പി വില റെക്കോര്‍ഡ് നിലവാരത്തില്‍

0

കാപ്പി വില റെക്കോര്‍ഡ് നിലവാരത്തില്‍. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കിലാണ് ഇപ്പോള്‍ കാപ്പിയുടെ വിപണനം. കല്‍പറ്റ വിപണിയില്‍ ഒരു ക്വിന്റല്‍ കാപ്പി പരിപ്പിന്റെ വില 17,700 രൂപയിലെത്തി. ഉണ്ടക്കാപ്പി വില 54 കിലോ ഗ്രാമിന്റെ ചാക്കൊന്നിന് 5400 5500 രൂപ വരെ എത്തിയിട്ടുണ്ട്. ഉല്‍പാദനത്തിലെ ഇടിവാണ് ആഭ്യന്തര വിപണിയിലെ വില വര്‍ധനയ്ക്കു കാരണം. കാര്‍ബണ്‍ ന്യൂട്രല്‍’ തോട്ടങ്ങളില്‍നിന്നുള്ളത് എന്ന നിലയില്‍ വയനാടന്‍ കാപ്പിക്കു യൂറോപ്യന്‍ വിപണിയില്‍ സ്വീകാര്യത കൂടിവരികയാണ്. ‘ക്ളൈമറ്റ് സ്മാര്‍ട് കോഫി’ എന്ന ആശയത്തിന്റെ പ്രചാരണാര്‍ഥം നെതര്‍ലന്‍ഡ്സില്‍നിന്നെത്തിയ വിദഗ്ധ സംഘം  ബത്തേരിയിലെയും മീനങ്ങാടിയിലെയും കാപ്പിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. യൂറോപ്പിലെ കോഫി ഔട്ലെറ്റുകളിലൂടെ വയനാടന്‍ കാപ്പിയെ പരിചയപ്പെടുത്തുമെന്നു വാഗ്ദാനം നല്‍കിയാണു ഡച്ച് സംഘം മടങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!