ഇന്ന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം; കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷങ്ങള്‍

0

കല്‍പ്പറ്റ: ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാംമത വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. അദ്ദേഹത്തിന്റെ 1496 മത്തെ ജന്മദിനമാണ് ഇന്ന്. കോവിഡ് നിയന്ത്രങ്ങളോടെയാണ് പള്ളികളിലും മദ്രസകളിലും ഇന്ന് നബിനിദാഘോഷങ്ങള്‍ നടത്തുന്നത്. പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക.

അതേടസമയം കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി നബിദിന റാലികള്‍ ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നബിദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണമെന്നാണ് മുഖ്യമന്ത്രിനബിദിന സന്ദേശത്തില്‍ പറഞ്ഞത്.

നബിദിനത്തോടനുബന്ധിച്ച് ഒമാനില്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 107 പ്രവാസികള്‍ ഉള്‍പ്പെടെ 300ല്‍ പരം തടവുകാര്‍ക്ക് ഇന്ന് മോചനം നല്‍കിയിട്ടുണ്ട്. അതേസമയം കേരളത്തില്‍ മഴ തുടരുകയാണ്. നാളെ മുതല്‍ മഴ ഒന്നുകൂടി കണക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടമലയാര്‍, പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഇടമലയാറിന്റെ ഷട്ടറുകള്‍ രാവിലെ ആറ് മണിക്കും പമ്പാ ഡാമിന്റേത് രാവിലെ അഞ്ച് മണിക്കുമാണ് തുറന്നത്.

പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ ഉത്തരവിന്‍മേലാണ് നടപടി എടുത്തത്. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാത്തവിധം പമ്പാ നദിയിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടമലയാറില്‍ നിന്നുള്ള വെള്ളം എട്ട് മണിയോടെ ഭൂതത്താന്‍ കെട്ടിലെത്തും. അതിന്റെ അടിസ്ഥാനത്തില്‍ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!