മലയോര മേഖലയിലെ സഞ്ചാരം ഒഴിവാക്കണം
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യത. മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ മിന്നല്‍ സാധ്യത കൂടുതലാണ്.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാന്‍ റവന്യു വകുപ്പിനു നിര്‍ദേശം ലഭിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരവരുടെ സ്റ്റേഷന്‍ പരിധി വിട്ടുപോകാന്‍ പാടുള്ളതല്ലെന്നും അടിയന്തര ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥരുടെ ലഭ്യത കലക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. നാളെ വരെ കേരളതീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനം നിരോധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.