വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ പഠനമുറികള്‍ ഒരുങ്ങി

0

പ്രീപ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് യുപി സ്‌കൂളുകളില്‍ പഠന മുറികള്‍ ഒരുങ്ങി. പാവകളും,കളിക്കോപ്പുകളുമായി ബി ആര്‍ സി സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ ഗവണ്‍മെന്റ് യുപി സ്‌കൂളുകളിലും ക്ലാസ് മുറികള്‍ സജ്ജീകരിച്ച കഴിഞ്ഞു.നീണ്ട ഇടവേളകള്‍ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പ്രീ പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ആവശ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും ഇപ്പോള്‍ ഒരുക്കികഴിഞ്ഞു.പതിനഞ്ചായിരം രൂപയാണ് ഓരോ സ്‌കൂളുകള്‍ക്കും ബിആര്‍സി നല്‍കുന്നത്.

അടുത്തമാസം സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലയില്‍ പ്രീപ്രൈമറി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് യുപി സ്‌കൂളുകളില്‍ ബി ആര്‍ സി സാമ്പത്തികസഹായത്തോടെ പഠന മുറികള്‍ ഒരുങ്ങി. പാവകള്‍, കളിക്കോപ്പുകള്‍, വിവിധ വര്‍ണ്ണ ചിത്രങ്ങള്‍, തുടങ്ങി വിവിധ മൂലകള്‍ ആയാണ് ക്ലാസ് റൂമുകള്‍ ഒരുക്കിയത്. പാവ മൂല, ഗണിത മൂല, ചിത്രമൂല, അക്ഷരമൂല തുടങ്ങി കളിയിലൂടെ പഠനം എന്ന ആശയമാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. നീണ്ട ഇടവേളകള്‍ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പ്രീ പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ആവശ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും ഇപ്പോള്‍ ഒരുക്കികഴിഞ്ഞു. പതിനഞ്ചായിരം രൂപയാണ് ഓരോ സ്‌കൂളുകള്‍ക്കും ബിആര്‍സി നല്‍കുന്നത്. വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പ്രീ പ്രൈമറി പഠനമുറിയുടെ ഉദ്ഘാടനം വാര്‍ഡംഗം രാധ ഓണ്‍ലൈനായി നിര്‍വഹിച്ചു, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് നൗഷാദ്, മണികണ്ഠന്‍ മാസ്റ്റര്‍, ഒ രാജഗോപാല്‍, ബി ആര്‍ സി പ്രതിനിധി ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!