വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്ന് കേരള ഇന്‍ഡിപെന്‍ണ്ടന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.ഇക്കോ സെന്‍സിറ്റീവ് സോണ്‍ വിഞ്ജാപനം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പോലും വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറാവാത്ത വനംവകുപ്പ് നിലപാട് ദുരൂഹമാണെന്ന് യോഗം വിലയിരുത്തി.അസോസിയേഷന്‍ ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകള്‍ തിരുത്തിയെന്ന വനം വകുപ്പ് അവകാശവാദം തെളിയിക്കപ്പെടേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു.