ചീരാലില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ നൂല്‍പ്പുഴ പോലീസ് പിടികൂടി. ചീരാല്‍ ബെസ്റ്റ് ബാഗ്സ് എന്ന സ്ഥാപന ഉടമ റിയാസിന്റെ ഇരുചക്രവാഹനത്തില്‍ നിന്നും കടയില്‍ നിന്നുമായി 137 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് നൂല്‍പ്പുഴ എസ്.ഐ മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.