കൈനാട്ടി – മടക്കിമല  റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക

0

കൈനാട്ടി – മടക്കിമല റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. റോഡ്  വീതി കൂട്ടുന്നതിന്റെ ഭാഗമായി പാകിയ കല്ലുകള്‍ മഴ പെയ്ത്  കുത്തിഒലിച്ചതോടെ അപകട ഭീഷണിയുയര്‍ത്തി വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ഒരു മാസമായിട്ടും കുഴികള്‍ മൂടാനുള്ള നടപടിയെടുത്തില്ലെന്ന  ആരോപണവും ഉയര്‍ന്നിട്ടുണ്ട്.രാത്രി കാല യാത്രകളില്‍ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.

കല്‍പ്പറ്റ കൈനാട്ടി മുതല്‍ – മടക്കിമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലാണ്  വീതി കൂട്ടുന്നതിനായി കല്ലുകള്‍ പാകിയത്. എന്നാല്‍ മഴ പെയ്തതോടെ പാകിയ കല്ലുകള്‍ പൂര്‍ണ്ണമായും കുത്തിഒലിച്ചുപ്പോയി. ഇതൊടെ ഒരു മാസമായി റോഡിന്റെ ഇരുവശങ്ങളിലുമായി വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. രാത്രി കാല യാത്രകളിലും യാത്ര ചെയ്യുന്ന നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ഇപ്പോള്‍ പതിവാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ചില ഭാഗങ്ങളില്‍  റോഡിലേക്കാണ് കല്ലുകള്‍ ഒഴുകിയെത്തിയിട്ടുള്ളത്. ഇതും ഇരുചക്രവാഹനങ്ങള്‍ക്കടക്കം അപകട ഭീഷണിയുയര്‍ത്തുകയാണ്.  റോഡിന്റെ ഇരുവശങ്ങളിലുമായി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതൊടെ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് പോലും സൈഡ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. എത്രയും പെട്ടന്ന് കുഴികള്‍ മൂടാന്‍ അധികൃതര്‍ വേണ്ട നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!