ഇന്ന് വിജയദശ്മി
ജില്ലയില്‍ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചു
വിജയദശമിദിനത്തോട് അനബന്ധിച്ച് ബത്തേരിയില്‍ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ബത്തേരി മാരിയമ്മന്‍, മഹാഗണപതി, പൊന്‍കുഴി ശ്രീരാമ ക്ഷേത്രങ്ങളില്‍ നടന്ന ചടങ്ങുകളില്‍ നൂറുകണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്.വിജയദശമിയോട് അനുബന്ധിച്ച് വിദ്യാരംഭത്തിന്നായി പ്രത്യേക സൗകര്യങ്ങളാണ് ബത്തേരിയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിരുന്നത്. ബത്തേരി മാരിയമ്മന്‍ ക്ഷേത്രം, മഹാഗണപതി ക്ഷേത്രം, പൊന്‍കുഴി ശ്രീരാമക്ഷേത്രം എന്നിവിടങ്ങളിലാണ് വിദ്യാരംഭചടങ്ങളുകള്‍ നടന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാവിലെ മുതല്‍ ആരംഭിച്ച് ചടങ്ങുകള്‍ 12മണിയോടെയാണ് സമാപിച്ചത്. നുറുകണക്കിന് കുരുന്നുകളാണ് ക്ഷേത്രങ്ങളില്‍ ആദ്യാക്ഷരം കുറിക്കാന്‍ മാതാപിതിക്കാള്‍ക്കൊപ്പം എത്തിയത്. തിരക്ക് നിയന്ത്രിക്കുതിന്നായി പ്രത്യകം കൗണ്ടറുകളും ക്ഷേത്രങ്ങളില്‍ ഒരുക്കിയിരുന്നു. മഹാഗണപതി ക്ഷേത്രത്തില്‍ കെ.എം ബാലകൃഷ്ണന്‍മാസ്റ്റര്‍,ഗംഗാധരന്‍ മാസ്റ്റര്‍, മോഹന്‍ദാസ്, രവീന്ദ്രനാഥ് എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിച്ചു. മാരിയമ്മന്‍ ക്ഷേത്രത്തില്‍ മുന്‍ ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ എന്‍. ഐ തങ്കമണിയും, ഡോ. ശ്രീനിവാസനും, പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ സുരേഷും കുട്ടികളെ എഴുത്തിനിരുത്തി. മഹാഗണപതി ക്ഷേത്രത്തില്‍ വിജയദശമിയോട് അനുബന്ധിച്ച് ഭക്തിഗാനമേളയും, ഗാനാര്‍ച്ചയും, മാരിയമ്മന്‍ ക്ഷേത്രത്തില്‍ വാഹനപൂജയും നട്ത്തി.
വെള്ളമുണ്ട അയ്യപ്പ വിഷ്ണു ക്ഷേത്രത്തില്‍
നവരാത്രി ആഘോഷം സമാപിച്ചു
മൂന്നു ദിവസം നീണ്ടു നിന്ന നവരാത്രി ആഘോഷങ്ങള്‍ക്കാണ് സമാപനമായത്. ഗ്രന്ഥപൂജ, വാഹനപൂജ, ആയുധ പൂജ എഴുത്തിനിരുത്ത്. വിശേഷാല്‍ പൂജകള്‍ തുടങ്ങിയവ ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്ര മേല്‍ശാന്തി ഹരി നമ്പൂതിരി, മനു പ്രസാദ് നമ്പൂതിരി, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പൂജാദികര്‍മ്മങ്ങള്‍ നടന്നത്.ക്ഷേത്രം പ്രസിഡണ്ട് പി മോഹനന്‍, ക്ഷേത്രം സെക്രട്ടറി കെ കെ ഗോപാലകൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വെണ്ടോൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
ചീരാൽ വെണ്ടോൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.രാധാകൃഷ്ണൻ മാസ്റ്റർ കുരുന്നുകൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ കുറിച്ചു. ക്ഷേത്രം മേൽശാന്തി മുരളീകൃഷ്ണ എബ്രാന്തിരി താന്ത്രിക കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ മാനന്തവാടിയിലും നൂറ് കണക്കിന് കുരുന്നുകള്‍
വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ മാനന്തവാടിയിലും നൂറ് കണക്കിന് കുരുന്നുകള്‍. താലൂക്കിലെ എല്ലാ ക്ഷേത്രങ്ങളിലും ഭക്തജന തിരക്കും ഉണ്ടായി.തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കപ്പെടുന്ന സുദിനമാണ് വിജയദശമി. അതുകൊണ്ടു തന്നെയാണ് അറിവിന്റ ആദ്യാക്ഷര കുറിക്കാന്‍ ഈ വിജയദശമി ദിവസം തന്നെ തിരഞ്ഞെടുത്തതും. കൊവിഡിന്റെ മഹാമാരിയില്‍ രണ്ട് വര്‍ഷത്തിനിടയിലാണ് ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്ത് നടന്നത്. അതുകൊണ്ട് തന്നെ രാവിലെ മുതല്‍ തന്നെ നല്ല തിരക്ക് തന്നെയായിരുന്നു എല്ലാ ക്ഷേത്രങ്ങളിലും ഉണ്ടായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ നടന്നത്. മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തി വരശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി കുരുന്നുകള്‍ക്ക് ആറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കി. ജില്ലയിലെ ഏക നവഗ്രഹക്ഷേത്രമായ മാനന്തവാടി കാഞ്ചി -കമാക്ഷിയമ്മന്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി അരുണ്‍ സ്വാമിയും വാടേരി ശിവക്ഷേത്രത്തില്‍ പുറ ഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരിയും , എടവക പാണ്ടിക്കടവ് കുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ പെരിഗമന ഇല്ലം സുബ്രമണ്യന്‍ നമ്പൂതിരിയും, കമ്മന വള്ളിയൂര്‍ ഭഗവതി ക്ഷേത്രത്തില്‍ മാട മന ഇല്ലം നാരായണന്‍ നമ്പൂതിരിയും, എടവക പൈങ്ങാട്ടരി രാജരാജേശ്വരി ക്ഷേത്രത്തില്‍ എന്‍.പരമേശ്വരന്‍ മാസ്റ്ററും കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കി.