വിവിധ മേഖലകളില്‍ ബോധവത്കരണം നടത്തുന്നതിനായി സംസ്ഥാന നിയമ സേവന സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ പാന്‍ ഇന്ത്യ അവയര്‍നസ് ക്യാമ്പിന് തുടക്കമാകുന്നു.ആദിവാസികള്‍ക്കിടയില്‍ പോക്‌സോ കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ബോധവത്കരണം അനിവാര്യമാണെന്നും ജില്ലാ ജഡ്ജ് എ.ഹാരിസ് കല്‍പ്പറ്റയില്‍ പറഞ്ഞു.വിവിധ മേഖലകളിലെ ബോധവത്കരണത്തിനായി ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. ആദിവാസികള്‍ക്കിടയിലെ പോക്‌സോ കേസുകള്‍ ഇതില്‍ പ്രധാനമാണ് ഇതിന് കൃത്യമായ ബോധല്‍വല്‍ക്കരണം ആവശ്യമാണ്. അതിനായി ഹ്രസ്വ ചിത്രം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ബാല വിവാഹം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ടീമംഗങ്ങള്‍ കോളനികള്‍ സന്ദര്‍ശിച്ച് നിയമബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ ജഡ്ജ് എ ഹാരിസ് പറഞ്ഞു.ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ബോധവല്‍ക്കരണം നടത്തും.
Sign in
Sign in
Recover your password.
A password will be e-mailed to you.