നീറ്റ് പരീക്ഷാ കേന്ദ്രം വയനാട്ടില്‍ ഇല്ലാത്തത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാകള്‍ക്കും ദുരിതമാവുന്നു.കഴിഞ്ഞ ദിവസം നടന്ന പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ താണ്ടിയത് ചുരമിറങ്ങി കിലോമീറ്ററുകള്‍.മറ്റ് എല്ലാ ജില്ലകളിലും സെന്ററുകള്‍ ഉള്ളപ്പോള്‍ വയനാട്ടില്‍ മാത്രം സെന്റര്‍ ഇല്ലാത്തതാണ് വിദ്യാര്‍ത്ഥികളെ വലച്ചത്.കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ചുരമിറങ്ങി കാസര്‍ഗോഡ്,കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിയാണ് പരീക്ഷ എഴുതിയത്.മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയ്ക്ക് വയനാട്ടില്‍ ഒരു കേന്ദ്രം പോലും ഇല്ലാത്തത് പരീക്ഷാര്‍ത്ഥികള്‍ക്ക് ദുരിതമായി മാറി. ഇതാകട്ടെ അങ്ങേയറ്റം ബുദ്ധിമുട്ടും നേരിട്ടു. കോവിഡ് മൂലം പൊതു ഗതാഗതം നിലച്ച സാഹചര്യത്തില്‍ പയ്യന്നൂര്‍, തളിപറമ്പ് , കണ്ണൂര്‍ തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പരീക്ഷാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം യഥാസമയത്ത് ബസ് അയ്ക്കണമെന്നുള്ള ആവശ്യവും കെ എസ് ആര്‍ ടി സി പരിഗണിച്ചില്ല. ഹോട്ടലുകളുടെയും താമസ സൗകര്യങ്ങളുടെയും , പൊതു ഗതാഗതത്തിന്റെയും അപര്യാപ്തത യും വിദ്യാര്‍ത്ഥികളെ അങ്ങേയറ്റം വലച്ചു. കേരളത്തിലെ മറ്റു എല്ലാ ജില്ലകളിലും നിലവില്‍ നീറ്റ് എന്‍ട്രന്‍സ് പരീക്ഷ കേന്ദ്രങ്ങളുണ്ട്. വയനാട്ടില്‍ പരീക്ഷ കേന്ദ്രം അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും മാസങ്ങളായി ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ കണ്ണടയ്ക്കുകയാണ് ഉണ്ടായത്. അടുത്ത വര്‍ഷമെങ്കിലും സെന്റര്‍ അനുവദിക്കണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.വരും വര്‍ഷങ്ങളിലെങ്കിലും പരീക്ഷാ കേന്ദ്രം അനുവദിച്ചു കിട്ടുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് എം പി രാഹുല്‍ ഗാന്ധി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, നാഷനല്‍ ടെസ്റ്റിങ് ഡയക്ടര്‍ ജനറല്‍ വീനീത് ജോഷി എന്നിവര്‍ക്ക് നിവേദനം അയച്ചിരിക്കയാണ് പരീക്ഷാര്‍ത്ഥികള്‍.