പട്ടയം ലഭിച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും ഭൂമി ലഭിച്ചില്ല;സൂചന സത്യാഗ്രഹസമരം ആരംഭിച്ചു

0

പട്ടയം ലഭിച്ച പതിറ്റാണ്ട് പിന്നിട്ടിട്ടും ഭൂമി ലഭിച്ചില്ല; ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ തൊവരിമല ഭൂസമര പോരാളി ഒണ്ടന്‍ ബത്തേരി മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ സൂചന സത്യാഗ്രഹസമരം ആരംഭിച്ചു. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സമരം തൊളിലാളി നേതാവും ഡല്‍ഹി കര്‍ഷക സമരാംഗവുമായ പി കൃഷ്ണമ്മാള്‍ ഉല്‍ഘാടനം ചെയ്തു.പ്രശ്ന പരിഹാരമായില്ലങ്കില്‍ തുടര്‍ പ്രക്ഷോഭമെന്നും സമര സമിതി.വയനാട് ജില്ലയില്‍ 2011 ല്‍ 722 പട്ടയങ്ങള്‍ വിതരണം ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടും ഇതില്‍ ഭൂരിപക്ഷത്തിനും പത്ത് വര്‍ഷം പിന്നിട്ടിട്ടും പട്ടയഭൂമി വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ബത്തേരി മിനിസിവില്‍ സ്റ്റേഷനുമുന്നില്‍ 48 മണിക്കൂര്‍ സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്.

തൊവരിമല ഭൂസമര സമിതി നേതാവും പട്ടയം ലഭിച്ചി്ട്ടും ഭൂമി ലഭിക്കാത്ത ആളുമായ ഒണ്ടന്‍ പണിയനാണ് സത്യാഗ്രഹമിരിക്കുന്നത്. സമരം തൊളിലാളി നേതാവും ഡല്‍ഹി കര്‍ഷക സമരാംഗവുമായ പി കൃഷ്ണമ്മാള്‍ ഉല്‍ഘാടനം ചെയ്തു. വില്ലേജ് ഓഫീസ് മുതല്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് വരെ അപേക്ഷനല്‍കിയിട്ടും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് അംഗീകരിക്കാനാവില്ലന്നാണ് ഭൂസമര സമിതി നേതൃത്വം പറയന്നുന്നത്. സമരത്തിനുശേഷവും പ്രശ്നപരിഹാരം ഉണ്ടായില്ലങ്കില്‍ പട്ടയം ലഭിക്കാത്ത കുടുംബങ്ങളുടെ സംയുക്ത യോഗം വിളിച്ചുചേര്‍ക്കാനും തുടര്‍പ്രക്ഷോഭം ആരംഭിക്കാനുമാണ് ഭൂസമരസമിതിയുടെ തീരുമാനം. സമരത്തിന് ഭൂസമരസമിതി സംസ്ഥാന സെ്ക്രട്ടറി എം പി കുഞ്ഞിക്കണാരന്‍, ഉണ്ണികൃഷ്ണന്‍ ചീരാല്‍, വര്‍ഗീസ്, സുനില്‍, കെ വി പ്രേമാനന്ദ്, പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!