കടുവയുടെ ആക്രമണത്തില്‍ പശുകിടാവിന് പരുക്കേറ്റു

0

ബത്തേരി പഴുപ്പത്തൂര്‍ കൈരളി ജംഗ്ഷന്‍ കുളിയാന്‍മൂല പി വിജയന്റെ പശുക്കിടാവിനെയാണ് കഴിഞ്ഞ രാത്രിയില്‍ കടുവ ആക്രമിച്ചത്.എട്ടുമാസം പ്രായമായ പശുക്കിടാവിന്റെ കഴുത്തിന് കടുവയുടെ ആക്രമണത്തില്‍ സാരമായ പരുക്കേറ്റിട്ടുണ്ട്.രാത്രിയില്‍ തൊഴുത്തില്‍ നിന്നും പശുക്കളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഇരുളിലേക്ക് മറഞ്ഞു.തൊഴുത്തിന് സമീപം കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി.അടുത്തകാലത്തായി പ്രദേശത്ത് കടുവയുടെ ശല്യംരൂക്ഷമാണെന്നും രാവിലെ പാലളക്കാന്‍ പോകുന്നവരും,വൈകിട്ട് ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നവരും ഭയപ്പാടിലാണെന്നും ഇതിനു ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയിലാണ് വിജയന്റെ പശുക്കിടാവിനെ കടുവ ആക്രമിച്ചത്. വിജയന്റെ വീടിനോട് തൊട്ടുചേര്‍ന്നുള്ള ആലയില്‍ കെട്ടിയ പശുക്കിടാവിനെയാണ്കടുവ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരും, വനപാലകരും സ്ഥലത്തെത്തി. തൊഴുത്തിന് സമീപം കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി. ഇന്നുരാവിലെ സ്ഥലത്തെത്തിയ വനപാലകര്‍ പ്രദേശത്ത് കടുവയ്ക്കായി തിരച്ചിലും നടത്തി. രാത്രികാലങ്ങളില്‍ പട്രോളിംഗും ഏര്‍പ്പെടുത്തിയതായി വനപാലകര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!