ജില്ലയില്‍ 566 പേര്‍ക്ക് കൂടി കോവിഡ് *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.77

0

 

വയനാട് ജില്ലയില്‍ ഇന്ന് (30.09.21) 566 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 574 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 566 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.77 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 116930 ആയി. 111071 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4848 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4048 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 62, എടവക 51, മുള്ളൻകൊല്ലി 42, പൂതാടി 37, കോട്ടത്തറ 33, അമ്പലവയൽ, മൂപ്പൈനാട്, പടിഞ്ഞാറത്തറ 29 വീതം, തവിഞ്ഞാൽ 27, കണിയാമ്പറ്റ, പനമരം, പുൽപ്പള്ളി 26 വീതം, മീനങ്ങാടി 23, മുട്ടിൽ 22, മേപ്പാടി 16, മാനന്തവാടി, തിരുനെല്ലി 15 വീതം, തരിയോട് 14, നെൻമേനി 13, നൂൽപ്പുഴ 11, വൈത്തിരി 7, കൽപ്പറ്റ 5, വെള്ളമുണ്ട, വെങ്ങപ്പള്ളി 3 വീതം, പൊഴുതന, തൊണ്ടർനാട് ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.

574 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 93 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 481 പേരുമാണ് രോഗമുക്തരായത്.

1014 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.09.21) പുതുതായി നിരീക്ഷണത്തിലായത് 1014 പേരാണ്. 1515 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14129 പേര്‍. ഇന്ന് പുതുതായി 37 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2700 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 783740 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 781893 എണ്ണത്തിന്റെ ഫലം ലഭിച്ചു. 664963 പേര്‍ നെഗറ്റീവും 116930 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!