കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചു.കോഴിക്കോടുമായി അടുപ്പമുള്ള മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലും ജാഗ്രത വേണം. രോഗികളുമായി പ്രാഥമിക സമ്പര്‍ക്കം, സെക്കന്‍ഡറി സമ്പര്‍ക്കം എന്നിവ ഉള്ളവരെ ജില്ലാ അതോറിറ്റി കണ്ടെത്തി ലോ റിസ്‌ക്, ഹൈ റിസ്‌ക് എന്നീ 2 വിഭാഗങ്ങളായി തിരിക്കണമെന്നും കത്തില്‍ പറയുന്നു.
കേരളം സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണു കേരള ചീഫ് സെക്രട്ടറി വി.പി.ജോയിക്കു കത്തയച്ചത്. നിപ്പ വൈറസ് ബാധിച്ചു മരിച്ച 12 വയസ്സുകാരന്റെ വീടു സന്ദര്‍ശിച്ച കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.