നെന്മേനി, ചീരാല്‍ വില്ലേജുകളില്‍ ആണ് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. ചീരാല്‍ വില്ലേജ് വെള്ളച്ചാല്‍ ഉന്നതിയിലെ നാലു കുടുംബങ്ങളിലെ 17 അംഗങ്ങളെ കല്ലിങ്കര ഗവണ്‍മെന്റ് യുപി സ്‌കൂളിലേക്കാണ് മാറ്റിയത്.നെന്മേനി വില്ലേജിലെ പാമ്പുംകുനി ഉന്നതിയിലെ മൂന്നു കുടുംബങ്ങളില്‍ നിന്നായി 13 പേരെ കോളിയാടി എയുപി സ്‌കൂളിലെ ക്യാമ്പിലേക്കും മാറ്റി.