ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഒഴിവാക്കിയേക്കും; അക്കാദമിക് കലണ്ടര്‍ പുനക്രമീകരിക്കാന്‍ നിര്‍ദ്ദേശം

0

ഇത്തവണ ഓണം ക്രിസ്മസ് പരീക്ഷകള്‍ ഉണ്ടായേക്കില്ല. അക്കാദമിക് കലണ്ടര്‍ ഇതനുസരിച്ച് പുന:ക്രമീകരിക്കുന്നതിന് ശുപാര്‍ശ നല്‍കാന്‍ എസ്.സി. ആര്‍.ടി ഡയറക്ടറെ പൊതുവിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി.
രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.മെയ് മാസത്തില്‍ വാര്‍ഷിക പരീക്ഷ നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശവും ഉണ്ട്. ഡിസംബര്‍ വരെ സ്‌കൂള്‍ തുറക്കാനാവില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.

മാര്‍ച്ചില്‍ അധ്യായന വര്‍ഷം അവസാനിപ്പിക്കുന്നതിന് പകരം ഏപ്രില്‍ മെയ് മാസങ്ങളിലേക്ക് കൂടി നീട്ടണമെന്ന നിര്‍ദ്ദേശം കരിക്കുലം കമ്മറ്റി യോഗത്തില്‍ ഉയര്‍ന്നു.അതേ സമയം സിലബസ് വെട്ടിച്ചുരുക്കേണ്ടന്ന നിലാപാടിലാണ് സര്‍ക്കാര്‍.നിലവില്‍ മുതിര്‍ന്ന ക്ലാസ്സുകളില്‍ മാത്രമാണ് ദിവസവും രണ്ടു മണിക്കൂര്‍ ക്ലാസ്.

Leave A Reply

Your email address will not be published.

error: Content is protected !!