കൊവിഡ് പ്രതിരോധം;ഒഴിവാക്കാം ഇത്തരം വീഴ്ചകള്‍

0

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അടച്ചിടലുമൊക്കെ വളരെ വലിയതോതില്‍ പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സാഹായിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തുമെന്നാണാ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്.
ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ കൂടി

* വീടിന് മുന്നില്‍ മീന്‍, പച്ചക്കറി തുടങ്ങി ആവശ്യസാധനങ്ങള്‍ വില്‍ക്കാനെത്തുന്നവരുടെ അടുത്ത് മാസ്‌ക് ധരിക്കാതെ പോകരുത്.

*സാധനം വാങ്ങിയ ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
* ചെറിയ ആള്‍ കൂട്ടമുണ്ടാക്കി സംസാരിച്ചു നില്‍ക്കരുത്.
*ഓഫീസ് മുറി/ തൊഴിലിടം എന്നിവിടങ്ങളില്‍ ജനാലകള്‍ തുറന്നിടാന്‍ ശ്രദ്ധിക്കുക.

*വീട്ടില്‍ കൊണ്ടുവരുന്ന പാഴ്‌സല്‍/ കൊറിയര്‍ എന്നിവ സാനിറ്റൈസര്‍ തളിച്ച് നന്നായി തുടച്ച് അണുവിമുക്തമാക്കുക. അവശ്യ സാധനമല്ലെങ്കില്‍ പാഴ്‌സല്‍ രണ്ടു ദിവസം കഴിഞ്ഞ് തുറക്കുക.
*ജോലി സ്ഥലത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്.
*മുഖാമുഖം ഇരുന്ന് സംസാരിക്കരുത്.
*ഫോണ്‍, പേന എന്നിവ കൈമാറരുത്.
*കടകളില്‍ തിരക്കുണ്ടെങ്കില്‍ പുറത്തു കാത്തു നില്‍ക്കുക.
*സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസ്സ്/ഷട്ടര്‍ എന്നിവ താഴ്ത്തിയിടുക.
*മുറികളിലും, വാഹനങ്ങളിലും എ,സി ഒഴിവാക്കുക.
* സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്‌ക് താഴ്ത്തരുത്.
*ദേഹത്തു പിടിച്ചു സംസാരിക്കുക, ഹസ്തദാനം എന്നിവ പാടില്ല. അയല്‍പക്ക സന്ദര്‍ശനം പാടില്ല.
*കുട്ടികളെ മറ്റുവീടുകളിലെ കുട്ടികളുമായി ചേര്‍ന്ന് കളിക്കാന്‍ അനുവദിക്കരുത്.

* പുറത്തു പോകുമ്പോള്‍ അല്‍പസമയത്തേക്കാണ് ധരിക്കുന്നതെങ്കിലും, വസ്ത്രങ്ങള്‍ മടങ്ങിയെത്തിയാലുടന്‍ കഴുകുക.

*ഏത് വാഹനത്തില്‍ കയറുന്നതിനു മുമ്പും ഇറങ്ങിയ ശേഷവും കൈകള്‍ അണു വിമുക്തമാക്കുക.

*പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!