ചലച്ചിത്ര താരം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. തൃക്കാക്കര നിയോജകമണ്ഡലത്തിലെ പൊന്നുരുന്നിയിലൊ 63-ാം ബൂത്ത് നമ്പറിലാണ് ഇവർ വോട്ട് രേഖപ്പെടുത്താനായി എത്തിയത്. കൊവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണമെന്ന് മമ്മൂട്ടി വോട്ട് ചെയ്തതിന് ശേഷം പറഞ്ഞു.
വിവിധ ജില്ലകളിലായി നിരവധി താരങ്ങളാണ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്. പ്രവചനാതീതമായ തെരഞ്ഞെടുപ്പാകും ഉണ്ടാകുകയെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കർ ട്വന്റിഫോറിനോട് പറഞ്ഞു. എല്ലാ തവണയും താൻ വോട്ട് ചെയ്യാറുണ്ടെന്നും പുലർച്ചെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താറുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു.