കോളനികളിലെ ക്ഷേമ പ്രവര്‍ത്തനം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും എം.പി സുരേഷ്ഗോപി

0

ആദിവാസി കോളനികളില്‍ നടത്തി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാര്‍ട്ടി സംവിധാനമുപയോഗിച്ച് വിശദമായി പഠിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എം.പി സുരേഷ്ഗോപി പറഞ്ഞു.തൊണ്ടര്‍നാട് കുഞ്ഞോം ചുരുളിയില്‍ പുതുതായി നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വനവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്ന ക്ഷേമപദ്ധതികള്‍ യഥാസമയം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും പാര്‍ട്ടി സംവിധാനമുപയോഗിച്ച് ഇതിനെക്കറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും സുരേഷ്ഗോപി എം പി പറഞ്ഞു.തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ ആക്കക്കൊല്ലി ചുരുളി റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.2019 ല്‍ ആദിവാസിക്ഷേമത്തിനായുള്ള സ്റ്റാന്റിംഗ്കമ്മറ്റിയംഗമായ ശേഷം നടന്ന യോഗങ്ങളിലെല്ലാം കേരളത്തിലെ വിഷയങ്ങളവതരിപ്പിച്ചിട്ടുണ്ട്.വനവാസികള്‍ക്കായി ഇനിയുംകൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.എംപി യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 45 ലക്ഷം രൂപാ വിനിയോഗിച്ചാണ് റോഡ് നിര്‍മാണം നടത്തിയത്.410 മീറ്റര്‍ ദൂരം കോണ്‍ക്രീറ്റ് ചെയ്താണ് ചുരുളിയിലേക്കുള്ള റോഡ് യാഥാര്‍ത്ഥ്യമാക്കിയത്.ചങ്ങില്‍ ബി ജെ പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അദ്ധ്യക്ഷം വഹിച്ചു.വാര്‍ഡംഗം പ്രീതാരാമന്‍,ഗണേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!