തെരുവുനായ്ക്കളില്‍ കുത്തിവെപ്പ് ആരംഭിച്ചു

0

 

കല്‍പ്പറ്റ നഗരസഭാ പരിധിയിലെ തെരുവുനായ്ക്കളില്‍ പേ വിഷബാധയ്ക്ക് എതിരെയുള്ള കുത്തിവെപ്പ് ആരംഭിച്ചു. നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളിലും പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് കുത്തിവെപ്പ് നല്‍കുന്നത്.
മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് കല്‍പ്പറ്റ നഗരസഭയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുണ്ടേരിയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് കുത്തിവെപ്പിന് തുടക്കമിട്ടത്. നായകളെ പിടികൂടുന്നതില്‍ വിദഗ്ധരായ ആളുകളെ ഉപയോഗിച്ചാണ് കുത്തിവെപ്പ് നല്‍കുന്നത്.കുത്തിവെപ്പ് നല്‍കുന്ന നായകളെ തിരിച്ചറിയാനായി ശരീരത്തില്‍ പ്രത്യേക അടയാളം രേഖപ്പെടുത്തുന്നുണ്ട്.

മുണ്ടേരിയില്‍ സംഘടിപ്പിച്ച ആദ്യ ക്യാമ്ബില്‍ നിരവധി തെരുവ് നായ്ക്കള്‍ക്കു വാക്‌സിന്‍ നല്‍കി. പേപ്പട്ടി ആക്രമണത്തില്‍ 32 പേര്‍ക്ക് ദിവസങ്ങളുടെ വ്യത്യാസത്തില്‍ കടിയേറ്റ സാഹചര്യത്തിലാണ് കല്‍പ്പറ്റ നഗരസഭയില്‍ തെരുവ് നായകള്‍ക്ക് റാബീസ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.ഒഴിഞ്ഞ കെട്ടിടങ്ങളില്‍ ഉള്‍പ്പെടെ തമ്പടിക്കുന്ന നായകളെ വിദഗ്ധമായാണ് വലയിലാക്കുന്നത്.വളര്‍ത്തു നായകള്‍ക്കും ക്യാമ്പില്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. കല്‍പ്പറ്റയില്‍ അക്രമകാരികളായ മൂന്നു നായ്ക്കളില്‍ പരിശോധന നടത്തിയപ്പോള്‍ മൂന്നിനും പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുത്തിവെപ്പ് ആരംഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!