രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്സിനേഷന്‍ തുടങ്ങി. 150 പേര്‍ക്കാണ് ഇന്ന് വാക്‌സിനേഷന്‍ നല്‍കുക. 18- 44 വയസ്സ് വരെയുള്ള മുന്നണി പോരാളികള്‍ക്ക് ആണ് വാക്‌സിനേഷന്‍ കൊടുക്കുന്നത്.
നാളെ 200 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍ സ്റ്റാഫിന്റെ ലഭ്യത ഉറപ്പാക്കുന്നതിനനുസരിച്ച് കൂടുതല്‍ ആളുകള്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊവിഡ് രൂക്ഷമായിരിക്കെ സത്യപ്രതിജ്ഞാചടങ്ങിനായി സ്റ്റേഡിയത്തില്‍ പന്തല്‍ തയ്യാറാക്കിയതിനെ ചിലര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ട മാതൃകാപരമായ തീരുമാനം. നേരത്തെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്‌സിനേഷനായി തിരക്ക് കൂടുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൂടി വാക്‌സിനേഷന്‍ ആരംഭിച്ചതോടെ ആ പരാതിക്കും പരിഹാരമാകുകയാണ്.