തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നവകേരള പുരസ്‌കാരം പ്രഖ്യാപിച്ചു.മന്ത്രി എം.വി.ഗോവിന്ദനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.ജില്ലയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മീനങ്ങാടി ഗ്രാമപഞ്ചായത്താണ് അവാര്‍ഡിന് അര്‍ഹത നേടിയത്.നവകേരളം 2021 പുരസ്‌കാരവും പ്രശംസാ പത്രവും രണ്ടു ലക്ഷം രൂപയുമാണ് ലഭിക്കുക.
വിധി നിര്‍ണയത്തിനുള്ള എല്ലാ ഘടകങ്ങളിലും 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.
ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സഹകരണത്തില്‍ വാതില്‍പ്പടി സേവനത്തിലൂടെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നത് വരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനമായാണ് നവകേരളം അവാര്‍ഡിന് ജില്ലയില്‍ നിന്നും മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തത്.നവകേരളം 2021 പുരസ്‌കാരവും പ്രശംസാ പത്രവും രണ്ടു ലക്ഷം രൂപയുമാണ് ലഭിക്കുക. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ മാതൃക തീര്‍ത്ത മീനങ്ങാടിയെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്താക്കുക എന്ന സ്വപ്ന പദ്ധതിക്കുള്ള അംഗീകാരാമായാണ് അവാര്‍ഡിനെ കാണുന്നതെന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ പറഞ്ഞു.