എം.സുനില്‍കുമാറിന് സംസ്ഥാന അധ്യാപക അവാര്‍ഡ്

0

കാക്കവയല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം. സുനില്‍കുമാറിന് സംസ്ഥാന അധ്യാപക അവാര്‍ഡ്.1999 ജൂലായ് 19-ന് കരിങ്കുറ്റി ഗവ.ഹൈസ്‌കൂളില്‍ ബയോളജി അധ്യാപകനായിട്ടാണ് സുനില്‍ കുമാര്‍ സേവനം തുടങ്ങിയത്. ഭാര്യ വി.എം.ശ്രീജ,മക്കള്‍ അദ്വൈത്,ആദര്‍ശ്. മാതാപിതാക്കള്‍ പരേതരായ ഇ.വി. രാമക്കുറുപ്പ്, എം.കെ. നാരായണിയമ്മ. മുണ്ടേരി എച്ച്.എസ്.നഗറില്‍ വൈഗയിലാണ് താമസം.

പഠനപ്രവര്‍ത്തനത്തോടൊപ്പം പാഠ്യേതരപ്രവര്‍ത്തനത്തിനും പ്രാധാന്യം നല്കിയാണ് സുനില്‍ കുമാര്‍ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചത്. നാടറിഞ്ഞ്, നാട്ടുകാരെ ചേര്‍ത്തുനിര്‍ത്തിയാണ് സുനില്‍ കുമാര്‍ ഓരോ സ്‌കൂളിലും ജോലി ചെയ്തിരുന്നത്.2000 ഫെബ്രുവരി പത്തിന് പടിഞ്ഞാറത്തറ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലും, 2010 നവംബര്‍ 24ന് പനമരംടി.ടി.ഐ.യിലും, ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ 2012 ഫെബ്രുവരി ആറിന് എസ്.എസ്.എ.യുടെ വൈത്തിരി ബി.ആര്‍.സിയില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസറായും പ്രവര്‍ത്തിച്ചു. 2016 ജൂണ്‍ ആറിന് പരിയാരം ഗവ.ഹൈസ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. ജില്ലയില്‍ എസ്.എസ്.എല്‍.സി. റിസല്‍ട്ടില്‍ പുറകില്‍ നിന്നും രണ്ടാം സ്ഥാനത്തായിരുന്ന സ്‌കൂളിനെ 98 ശതമാനത്തില്‍ എത്തിക്കുന്നതിനും മൂന്നു കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടാനും സാധിച്ചു. 2020 ജൂണ്‍ ഒന്നിനു ഹെഡ്മാസ്റ്റര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച്, പത്തനംതിട്ട കീക്കൊഴൂര്‍ ഗവ.ഹൈസ്‌കൂളിലെത്തി. അയിരൂര്‍ ചെറുകോല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ സ്‌കൂളായതിനാല്‍ രണ്ടുപഞ്ചായത്തുകളിലെയും ജനപ്രതിനിധികളെയും ചേര്‍ത്തുകൊണ്ട് സ്‌കൂള്‍ അഡ്മിഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. തുടര്‍ന്ന് സ്ഥലം മാറ്റം ലഭിച്ച് വയനാട് ജില്ലയിലെ നൂല്‍പ്പുഴ രാജീവ് ഗാന്ധി ആശ്രമ വിദ്യാലയത്തില്‍ ഹെഡ്മാസ്റ്ററായി 2020 സെപ്തംബര്‍ 18 ന് ജോലിയില്‍ പ്രവേശിച്ചു.നൂല്‍പ്പുഴയില്‍ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായി മുഴുവന്‍ വിഷയത്തിനും ഒരാള്‍ക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചു.നാഷണല്‍ സര്‍വ്വീസ് സ്‌കീം-(എന്‍.എസ്.എസ്.) കോ-ഓര്‍ഡിനേറ്റര്‍,കില ട്രെയിനര്‍,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം,ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ എംപാനല്‍ഡ് സോഷ്യല്‍ വര്‍ക്കര്‍,ദുരന്ത നിവാരണം-കൗണ്‍സിലര്‍,വയനാട് ജില്ലാ ആര്‍ച്ചറി അസോസിയേഷന്‍ അംഗം,ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ് ജില്ലാ അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍,സ്പിക്മാക്കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍,ഡബ്ല്യു.ഡബ്ല്യു.എഫ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍,ദേശീയ ഹരിത സേന (എന്‍.ജി.സി.) ജില്ലാ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍,പരിസ്ഥിതി മാസ്റ്റര്‍ ട്രെയിനര്‍,കൗമാരവിദ്യാഭ്യാസം റിസോഴ്‌സ് പേഴ്‌സണ്‍,ജെന്‍ഡര്‍ എഡ്യുക്കേഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍,ലൈഫ് സ്‌കില്‍ ട്രെയിനര്‍,രക്ഷാകര്‍ത്തൃബോധവത്കരണം, റിസോഴ്‌സ് പേഴ്‌സണ്‍.,വയനാട് ജില്ലാ വിദ്യാഭ്യാസസമിതി അംഗം,ഗിഫ്റ്റഡ് ചില്‍ഡ്രണ്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍,ശാസ്ത്രരംഗം ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍,സയന്‍സ് ക്ലബ്ബ് അസോ. ജില്ലാ സെക്രട്ടറി ,ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പംഗം ,മുനിസിപ്പാലിറ്റി എഡ്യുക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍,ജീവശാസ്ത്രകൗണ്‍സില്‍ ചെയര്‍മാന്‍,ജീവശാസ്ത്രത്തിന്റെ സംസ്ഥാന-ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!