പൊലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ വഴി പരാതി നല്‍കാവുന്ന കേരള പൊലീസിന്റെ പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മിത്രം കിയോസ്‌ക് എന്ന് പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എടിഎം കൗണ്ടര്‍ മാതൃകയിലുള്ള സംവിധാനം വഴിയാണ് പരാതികള്‍ അറിയിക്കേണ്ടത്.ഇ-മെയില്‍, ഫോണ്‍, വിഡിയോ കോള്‍ എന്നിവയെല്ലാം വഴി പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പരാതി നല്‍കാവുന്ന തരത്തിലാണ് മിത്രം കിയോസ്‌കുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പരാതിക്കാര്‍ക്ക് മിത്രം കിയോസ്‌കിലെ സ്‌ക്രീനില്‍ കാണുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിവരങ്ങള്‍ നല്‍കാം. നേരിട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച ഈ സംവിധാനത്തില്‍ 24 മണിക്കൂറും പൊലീസ് സേവനം ലഭ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വഹിച്ചു. പരാതി ഇ-മെയില്‍ അയക്കാനും എഴുതി തയാറാക്കിയവ സ്‌കാന്‍ ചെയ്ത് അയക്കുന്നതിനും സംവിധാനമുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിഡിയോ കോള്‍ വഴി ബന്ധപ്പെടാനും സൗകര്യമുണ്ട്. ഇത്തരം കിയോസ്‌കുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിക്കാനാണ് കേരള പൊലീസിന്റെ തീരുമാനം.
Sign in
Sign in
Recover your password.
A password will be e-mailed to you.