അഗ്‌നി രക്ഷാ സേനാംഗത്തിന് സത് സേവനപത്രം

0

അമ്പത് അടി താഴ്ചയുള്ള കിണറില്‍ വീണ വീട്ടമ്മയെ രക്ഷിച്ച ഫയര്‍ ആന്റ് റസ്്ക്യു ഓഫീസര്‍ക്ക് അഗ്നിശമന രക്ഷാസേന വിഭാഗത്തിന്റെ സത് സേവനപത്രം. നിലവില്‍ മാനന്തവാടി അഗ്നി രക്ഷാനിലയത്തില്‍ ജോലിചെയ്യുന്ന എസ് ശ്രീകാന്തിനാണ് സേനയുടെ സത് സേവന പത്രം ലഭിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് കുപ്പാടിയില്‍ 50 അടിതാഴ്ചയുള്ള കിണറ്റില്‍ വീട്ടമ്മ വീണത്.സ്ഥലത്തെത്തിയ സുല്‍ത്താന്‍ ബത്തേരി അഗ്നി ശമന രക്ഷസേനാംഗമായ ശ്രീകാന്താണ് സാഹസികമായി കിണറ്റിലിറങ്ങി വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.

ഹാര്‍നെസ്, റോപ്പ്, ബി എ സെറ്റ് എന്നിവ ഉപയോഗിച്ച് അതിസാഹസികമായാണ് വീട്ടമ്മയെ രക്ഷപ്പെടുത്തിയത്. ഇത് സേനയുടെ യശസ് ഉയര്‍ത്തുന്നതിനു കാരണമാകുകയും ആത്മധൈര്യം കൈവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനുമാണ് എ എസ് ശ്രീകാന്തിന് സേന സത് സേവന പത്രം നല്‍കിയിരിക്കുന്നത്. ചീയമ്പം അരപ്ലാക്കല്‍ ശിവദസന്‍ പരേതയായ കുമാരി എന്നീദമ്പതികളുടെ മൂന്ന്ുമക്കളില്‍ ഇളയമകനാണ് ശ്രീകാന്ത്. വൈഷ്ണയാണ് ഭാര്യ.

Leave A Reply

Your email address will not be published.

error: Content is protected !!