കര്‍ണാടക സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം ജിഞ്ചര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍

0

 

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍ നിശ്ചയിച്ച കര്‍ണാടക സര്‍ക്കാര്‍ നിലപാട് പുന: പരിശോധിക്കണമെന്ന് ജിഞ്ചര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍. രണ്ട് ഡോസ് വാക്സിനെടുത്താല്‍ ഇന്ത്യയിലെവിടെയും സഞ്ചരിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോഴാണ് കര്‍ണാടക ഏകപക്ഷീയമായി ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. പുതിയ നിര്‍ദേശം ഏറ്റവും കൂടുതലായി ബാധിക്കുക ജില്ലയില്‍ നിന്നും കര്‍ണാടകയിലെത്തി ഇഞ്ചി കൃഷിചെയ്യുന്ന കര്‍ഷകരെയാണ്. പ്രശ്ന പരിഹാരത്തിന്നായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നും ആവശ്യം.

ഇന്നുമുതല്‍ കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവര്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ കര്‍ണാടക സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ജിഞ്ചവര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ നിര്‍ദേശം കൃഷിപണിക്ക് ദോഷമായി ബാധിക്കും. ജില്ലയില്‍ 18000-ത്തോളം കര്‍ഷകരാണ് കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ ഇഞ്ചികൃഷി ഇറക്കിയിരിക്കുന്നത്. ഇതിനുപുറമെ വാഴ,കപ്പ, പച്ചക്കറി കൃഷിചെയ്യുന്നവരുമുണ്ട്. ഇവരെല്ലാംകൂടി 1000 കോടിയിലധികം രൂപയാണ് കൃഷിക്കായി കര്‍ണാടകയില്‍ മുതല്‍ മുടക്കിയിരിക്കുന്നത്. നിലവിലെ നിബന്ധന കര്‍ശമാനമായാല്‍ മുടക്കിയ പണം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. നിലവില്‍ രണ്ട് ഡോസ് വാക്സിനെടത്താല്‍ രാജ്യത്തെവിടെയും സന്ദര്‍ശിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ വാക്സിനെടുത്താലും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും, പുറമെ ക്വാറന്റൈനും പാലിക്കണം. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണന്നും, കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ട് പ്രശ്നം പരിഹാരം ഉണ്ടാക്കണമെന്നുമാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!