കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ച് ലോക്ക്ഡൗണായ നൂല്‍പ്പുഴയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി പഞ്ചായത്തും ആരോഗ്യവകുപ്പും. 40 ശതമാനത്തിലേറെ ഗോത്രജനത വസിക്കുന്ന പഞ്ചായത്തില്‍ ഗോത്രവിഭാഗങ്ങളടക്കം 331 പേരാണ് രോഗ ബാധിതരായത്. കോളനികള്‍ അടച്ചും ക്യാമ്പുകള്‍ നടത്തിയുമാണ് പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നത്.കര്‍ണാടക- തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തായ നൂല്‍പ്പുഴയിലാണ് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്.
44 ശതമാനത്തോളം ഗോത്രജനത അധിവസിക്കുന്ന പഞ്ചായത്തില്‍ നിലവില്‍ 331 പേരാണ് രോഗ ബാധിതരായിരിക്കുന്നത്. ഇതില്‍ കോളനി നിവാസികളും ഉള്‍പ്പെടും. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും പഞ്ചായത്തും ആരോഗ്യവകുപ്പ് ഊര്‍്ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ പഞ്ചയാത്തില്‍ 1, 5 വാര്‍ഡുകളിലാണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. ഇവിടങ്ങളില്‍ പ്രത്യേക നിരീക്ഷണമാണ് നടത്തുന്നത്. കോളനികളില്‍ കൊവിഡ് സ്ഥരികീരിച്ചതോടെ കോളനികള്‍ അടച്ചും കൂടുതല്‍ പേരെ പരിശോധന വിധേയമാക്കിയുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനുപുറമെ പഞ്ചായത്തില്‍ ഡിസിസിയുടെ പ്രവര്‍ത്തനവും നടക്കുന്നുണ്ട്.ഇവിടെ 55 രോഗികളാണ് ചികിത്സയിലുള്ളത്.