പട്ടിക വര്‍ഗ സുസ്ഥിര വികസന പദ്ധതി എം എല്‍ എ ഉദ്ഘാടനം ചെയ്തു
ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി നഗരസഭ സി ഡി എസിലൂടെ നടപ്പാക്കുന്ന പട്ടിക വര്‍ഗ സുസ്ഥിര വികസന പദ്ധതി ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ അധ്യക്ഷനായി. ചോയി മൂല ഡിവിഷനിലെ എടപ്പടി കോളനിയിലാണ് പട്ടികവര്‍ഗ വിഭാഗത്തിന്റെ സുസ്ഥിരമായ വികസനവും ദാരിദ്ര്യ ലഘൂകരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.മാനന്തവാടി നഗരസഭയിലെ 50 കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.ജില്ലയിലെയിലെ വിവിധ തദ്ധേശസ്ഥാപനങ്ങളിലൂടെ 800 ഓളം ആടുകളെ പട്ടികവര്‍ഗ കുടുംബങ്ങളിലെത്തിക്കുന്ന പദ്ധതിയാണ്.കൂടുതല്‍ കുടുംബങ്ങളുള്ള പട്ടിക വര്‍ഗ കോളനികളില്‍ കുമ്മട്ടി വിതരണവും നടത്തി.
ഓ ആര്‍ കേളു എം എല്‍ എ ഉദ് ഘാടനം ചെയ്തു. ജില്ല മിഷന്‍ കോഡിനേറ്റര്‍ സാജിത മധു ചെക്ക് വിതരണം നടത്തി. സീമന്ദിനി സുരേഷ്, അബ്ദുള്‍ ആസിഫ്, വി ആര്‍ പ്രവീജ്, മുരളി, വാസുപ്രദീപ് . വല്‍സ മാര്‍ട്ടിന്‍,ഡി പി എം ജയേഷ് എന്നിവര്‍ സംസാരിച്ചു.