വയനാടിന്റെ കായിക കുതിപ്പിന് ഉണര്‍വേകി കല്‍പ്പറ്റ അമ്പിലേരിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. 40 കോടി രൂപ ചിലവിട്ടാണ് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ഇരുപതോളം ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനും പരിശീലനം നടത്താനും കഴിയുന്ന തരത്തിലുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.
കായികരംഗത്ത് ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് വയനാട്. കല്‍പ്പറ്റയിലെ രണ്ട് സ്റ്റേഡിയങ്ങളുടെ യും നിര്‍മ്മാണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. മരവയലിലെ ജില്ലാ സ്റ്റേഡിയം ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തിരുന്നു. അമ്പിരേയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകും.2017ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭയുടെ ഉടമസ്ഥതയില്‍ അമ്പിലേയിരിയില്‍ 4 ഏക്കര്‍ സ്ഥലത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയത്.36.86 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയുടെ നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. നീന്തല്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താനും മത്സരങ്ങള്‍ സംഘടിപ്പിക്കാനുമായി രണ്ട് നീന്തല്‍ കുളങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സ്റ്റേഡിയം യാഥാര്‍ഥ്യമാക്കുന്നതില്‍ ജില്ലയിലെ കായിക താരങ്ങളും ആഹ്ലാദത്തിലുമാണ്. സ്റ്റേഡിയം പൂര്‍ത്തിയാവുന്നതോടെ കായിക മത്സരങ്ങളുടെ പരിശീലനവും മത്സരങ്ങളും സംഘടിപ്പിക്കാന്‍ കഴിയുമെന്നതാണ്
ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രത്യേകത.