ഇന്ധനവില ഇന്നും കൂടി. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്.ഇതോടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പെട്രോളിന് 2.87 രൂപയും ഡീസലിന് 3.57 രൂപയും കൂട്ടി. ആന്ധ്രപ്രദേശിലും പെടോള്‍ വില 100 കടന്നു.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 95 രൂപ 19 പൈസയും ഡീസലിന് 90 രൂപ 37 പൈസയുമാണ് വില.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് വില ദിവസേന കുതിച്ചുയരാന്‍ തുടങ്ങിയത്.