കണ്ടെയ്ന്‍മെന്റ് സോണ്‍ പീച്ചംകോട് ഉള്‍പെടുത്തിയത് തെ്റ്റായ റിപ്പോട്ടിന്‍മേല്‍
വെള്ളമുണ്ട പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കാനിടയാക്കിയത് പഞ്ചായത് സെക്രട്ടറി നല്‍കിയ തെറ്റായ വിവരം കാരണമാണെന്നാരോപണം.നിലവില്‍ വാര്‍ഡില്‍ 15 കോവിഡ് രോഗികള്‍ മാത്രമാണുള്ളതെന്നിരിക്കെയാണ് പീച്ചങ്കോട് പ്രദേശം ഇന്ന് മുതല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി അടച്ചുപൂട്ടിയത്.പഞ്ചായത്തിലെ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ നിന്നും നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ജില്ലാകളക്ടര്‍ക്ക് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്.എന്നാല്‍ ഇന്ന് തന്നെ റിപ്പോര്‍ട്ട് തിരുത്തി പുതിയ റിപ്പോര്‍ട്ട് നല്‍കുമെന്ന് പഞ്ചായത് സെക്രട്ടറി അറിയിച്ചു.