ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കാര്‍ഷിക വികസന ബാങ്ക്

0

 

ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വയനാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്. കുടിശിക നിവാരണത്തിന്റെ ഭാഗമായി വായ്പക്കാര്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ നല്‍കി വരുന്നതായും അനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബാങ്ക് അധികൃതര്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ നവകേരളീയം ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ന്റെ ഭാഗമായാണ് പനമരം കാര്‍ഷിക വികസന ബാങ്ക് വായ്പയെടുത്തവര്‍ക്കായി നിരവധി സമാശ്വാസ ആനുകൂല്യങ്ങള്‍ നല്‍കി വരുന്നത്.

2021 മാര്‍ച്ച് 31 വളരെ കുടിശികയായ വായ്പകള്‍ക്കാണ് പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക. ആകര്‍ഷണീയമായ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതോടൊപ്പം വായ്പയെടുത്ത മരണമടഞ്ഞവരുടെയും മാരക രോഗം പിടിപെട്ടവരുടെയും കോവിഡ് മരണം സംഭവിച്ച കുടുംബങ്ങള്‍ക്കും പ്രത്യേക ആനുകൂല്യവും നല്‍കുമന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ ആനുകൂല്യം സെപ്തംബര്‍ 30 വരെ ആയിരിക്കും. കൂടാതെ നൂതന വായ്പ പദ്ധതികളും നല്‍കി വരുന്നതായും ബാങ്ക് അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് പി.വി.സഹദേവന്‍, വൈസ് പ്രസിഡന്റ് പി.എ.അസീസ്, ബാങ്ക് സെക്രട്ടറി വി. രംജ്ജിത്ത്, വി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!