ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയും അമ്പലവയല്‍ ആര്‍.എ .ആര്‍.എസ് കാര്‍ഷിക കോളേജും ചേര്‍ന്ന് രക്ത ദാന ക്യാമ്പ് നടത്തി. നാഷണല്‍ സര്‍വ്വീസ് സൊസൈറ്റി രൂപീകരണത്തോടനുബന്ധിച്ച് നടത്തിയ ക്യാമ്പില്‍ നൂറ്റന്‍പതോളം പേര്‍ പങ്കെടുത്തു.അമ്പലവയല്‍ കാര്‍ഷിക കോളേജ് ഡീന്‍ ഡോ: കെ അജിത് കുമാര്‍ അധ്യക്ഷയയാിരുന്നു.എന്‍എസ്.എസ്. യൂണിറ്റിന്റെ ഉദ്ഘാടനം അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ .ഹഫ്‌സത്ത് നിര്‍വ്വഹിച്ചു.
മെഗാ രക്ത ദാനചടങ്ങ് ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വയനാട് ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍ ഉണ്ണികൃഷ്ണന്‍.എസ്സ് നിര്‍വ്വഹിച്ചു. രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സുല്‍ത്താന്‍ ബത്തേരി രക്തബാങ്കിലെ ഡോക്ടര്‍ ഷൈനി മാത്യു ക്ലാസെടുത്തു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി : ഷിഫാനത്ത് എം.എ. യൂത്ത് റെഡ്‌ക്രോസ് ജില്ലാ കോഡിനേറ്റര്‍ ജയചന്ദ്രന്‍ മാസ്റ്റര്‍ റെഡ്‌ക്രോസ് ബത്തേരി താലൂക്ക് ഇന്‍ ചാര്‍ജ് കെ .ജി .സതീശന്‍ സ്റ്റുഡന്‍സ് യൂണിയന്‍ അസോസിയേറ്റ് പേട്രണ്‍ ഡോ: ശ്രീരാമം . വി എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക കോളേജിലെ എന്‍ എസ് എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ: ഡെന്നി ഫ്രാന്‍കൊ സ്വാഗതവും വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ അലന്‍ വി.സി നന്ദിയും പറഞ്ഞു.