മുഖത്തെ കുഴികള്‍ മാറാന്‍ പരീക്ഷിക്കാം ഈ നാല് വഴികള്‍…
മുഖത്ത് കാണപ്പെടുന്ന കറുത്ത പാടുകളും കുഴികളും പലരെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖത്ത് കാണപ്പെടുന്ന ഇത്തരം ദ്വാരങ്ങളില്‍ എണ്ണയും അഴുക്കുമെല്ലാം അടിഞ്ഞു കൂടാനും സാധ്യത കൂടുതലാണ്. ഇവ പലപ്പോഴും മുഖക്കുരുവിനും കാരണമാകും. മുഖത്തെ കുഴികള്‍ മാറാന്‍ അടുക്കളയില്‍ തന്നെയുണ്ട് ചില വഴികള്‍. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്…
ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെള്ളരിക്ക. മുഖത്തെ കുഴികള്‍ മറയ്ക്കാനും വെള്ളരിക്ക സഹായിക്കും. ഇതിനായി വെള്ളരിക്ക നന്നായി അരച്ച് അതിലേയ്ക്ക് ഒരു പകുതി നാരങ്ങാനീര് ചേര്‍ക്കുക. ഒരു കോട്ടണ്‍ തുണിയെടുത്ത് അതിലേയ്ക്ക് ഈ മിശ്രിതം ഇട്ട് കിഴി കെട്ടുക. ഇത് ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. നന്നായി തണുത്ത ശേഷം ഈ കിഴി മുഖത്തെ കുഴികളില്‍ കുറച്ചു സമയത്തേയ്ക്ക് വയ്ക്കാം. ദിവസവും രണ്ടുനേരം വീതം രണ്ടാഴ്ച ഇത് തുടരുക. മുഖത്തെ കുഴികള്‍ മാറാന്‍ ഇത് സഹായിക്കും.
രണ്ട്…
മുട്ടയുടെ മഞ്ഞക്കരു ഒരെണ്ണം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കുഴികള്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വരെ ഈ മിശ്രിതം പുരട്ടാം.
മൂന്ന്…
ചര്‍മ്മത്തിന് ആവശ്യമായ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത മോയ്സ്ചുറൈസറായി അവക്കാഡോ പ്രവര്‍ത്തിക്കും. മുഖത്തെ കുഴികള്‍ മാറാനും ഇവ സഹായിക്കും. ഇതിനായി അവക്കാഡോ പഴം ഉടച്ച് പള്‍പ്പ് ആക്കാം. ശേഷം ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
നാല്…
മുട്ടയുടെ വെള്ളയും ഓട്‌സും കൂടി കലര്‍ത്തുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത് ആഴ്ചയില്‍ രണ്ടുതവണ വരെ ചെയ്യാം.
അഞ്ച്…
മുള്‍ട്ടാണി മിട്ടി പാലിലോ റോസ് വാട്ടറിലോ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ദ്വാരങ്ങള്‍ നീക്കാനും മുഖത്തെ കരുവാളിപ്പ് മാറ്റാനും സഹായിക്കും.
ആറ്…
തക്കാളി നീരിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്‌ക്രബ് ചെയ്യുന്നതും മുഖത്തെ കുഴികള്‍ മാറാന്‍ സഹായിക്കും.