കാര്‍ഷികവിളകളുടെ തൈകള്‍ വാങ്ങാനാളില്ലാതായതോടെ ലക്ഷങ്ങള്‍ മുടക്കിയ പുല്‍പ്പള്ളി മേഖലയിലെ നഴ്‌സറിയുടമകള്‍ ദുരിതത്തില്‍. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സാധാരണ കാര്‍ഷികവിളകളുടെ തൈകള്‍ ധാരാളമായി വിറ്റുപോകാറുള്ളത്. എന്നാല്‍ ആഗസ്റ്റ് അവസാനത്തിലേക്കെത്തിയിട്ടും തൈകള്‍ വാങ്ങാന്‍ ആളില്ലാതായതാണ് നഴ്സറിയുടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.കോവിഡ് വ്യാപനത്തോടെ ജനങ്ങള്‍ പുറത്തിറങ്ങാതായതും വില്‍പ്പന നടക്കാതെ നഴ്സറികള്‍ക്ക് തിരിച്ചടിയായി. വായ്പയെടുത്തും മറ്റും തൈകളൊരുക്കിയവരാണ് ഏറെ ദുരിതത്തിലായത്.സാധാരണ നഴ്‌സറികള്‍ക്ക് പുറമെ, കാര്‍ഷികവിളകളുടെ തൈകള്‍ മാത്രം ഉല്പാദിപ്പിച്ച് വില്‍ക്കുന്ന നിരവധി കര്‍ഷകരും ജില്ലയിലുണ്ട്. ഇവരില്‍ പലരും കാര്‍ഷികമേഖലയെ പ്രതിസന്ധികളെ അതിജീവിക്കുന്നത് വര്‍ഷകാലത്തെ തൈ വില്‍പ്പനയിലൂടെയാണ്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ നിരവധി തൊഴിലാളികളെ വെച്ച് കൂട നിറച്ച് മുളപ്പിച്ചെടുത്ത തൈകളാണ് ഇപ്പോള്‍ പലയിടത്തും കെട്ടിക്കിടന്ന് നശിക്കുന്നത്. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധികളാണ് തൈ വില്‍പ്പനയെയും പ്രധാനമായും ബാധിച്ചത്. കാര്‍ഷികമേഖലയില്‍ വന്യമൃഗശല്യം, വിലത്തകര്‍ച്ചയും രൂക്ഷമായതോടെ പലരും കാര്‍ഷികവൃത്തിയില്‍ നിന്ന് തന്നെ പിന്തിരിയുന്ന സാഹചര്യവുമുണ്ടായി. ഇതിന് പുറമെ ഓണ്‍ലൈന്‍ വഴി തൈകള്‍ എത്തിച്ചുനല്‍കുന്നത് ജില്ലയില്‍ പതിവായതോടെ പ്രാദേശിക നഴ്‌സറികളെ പലരും ആശ്രയിക്കാതെയുമായി. ഓരോ വര്‍ഷം തൈ ഉല്പാദനവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു. കോവിഡ് വ്യാപനത്തോടെ ജനങ്ങള്‍ പുറത്തിറങ്ങാതായതും വില്‍പ്പന നടക്കാതെ നഴ്സറികള്‍ക്ക് തിരിച്ചടിയായി. വായ്പയെടുത്തും മറ്റും തൈകളൊരുക്കിയവരാണ് ഏറെ ദുരിതത്തിലായത്. വര്‍ഷങ്ങളായി വളരെ ഉത്തരവാദിത്വത്തോടെ തൈകള്‍ ഉല്പാദിച്ചുനല്‍കിയിരുന്നവരാണ് പലരും. എന്നാല്‍ വേറൊരു നാട്ടില്‍ നിന്നും തൈകള്‍ ഇറക്കിക്കൊടുക്കുന്നത് ഇവിടുത്തെ നഴ്സറികളെയാണ് സാരമായി ബാധിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.