സംസ്ഥാനത്ത് ഹയര്‍സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ ഈ മാസം 31 മുതല്‍ നടക്കും.മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ നാലുവരെയാണ് പരീക്ഷകള്‍ നടത്തുക. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരീക്ഷകള്‍ നടത്തുക.
സെപ്തംബര്‍ ഏഴുമുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയും നടക്കും.http://.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ചോദ്യപ്പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.ടൈംടേബിള്‍ അനുസരിച്ച് അതത് സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപ്പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യമാതൃകകള്‍ പരിചയപ്പെടുന്നതിനാണ് മോഡല്‍ എക്സാം നടത്തുന്നത്. പരീക്ഷ എഴുതിയതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ തന്നെ അധ്യാപകരുമായി സംശയനിവാരണം നടത്താം.ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.