ദാറുല്‍ ഫലാഹ് റമസാന്‍ കാമ്പയിനിന്റെ ഭാഗമായി ഇഫ്താര്‍ വിരുന്നും പ്രാര്‍ത്ഥനാ സംഗമവും നടന്നു. ഫലാഹ് ഗ്രാന്റ് മസ്ജിദില്‍ പ്രാര്‍ത്ഥനാ സംഗമത്തില്‍ ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പാള്‍ കെ സി അബൂബക്കര്‍ ഹസ്രത്, സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട് എന്നിവര്‍ നേതൃത്വം നല്‍കി.ജില്ലയിലെ മഹല്ലുകളില്‍ നിന്നുള്ള റമസാന്‍ കവര്‍ സ്വീകരണവും നടന്നു. കെ കെ മുഹമ്മദലി ഫൈസി, ഉമര്‍ സഖാഫി ചെതലയം എന്നിവര്‍ സംസാരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കായി സൗഹൃദ സംഗമവും സംഘടിപ്പിച്ചു. കെ കെ മുഹമ്മദലി ഫൈസി, മന്‍സൂര്‍ സഖാഫി, സുഹൈല്‍ സഖാഫി, സിറാജ് സഖാഫി സംസാരിച്ചു. ദാറുല്‍ ഫലാഹ് ദഅവാ കോളേജ് ബാച്ലര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച അജ്മല്‍ എം എം എരുമാടിനെയും ഫവാസ് കോട്ടനാടിനേയും ചടങ്ങില്‍ ആദരിച്ചു. അതോടൊപ്പം, എസ് എസ് എഫ് ് ജില്ലാ തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോയില്‍ ജേതാക്കളായ ഷാഹിദ്, മുബാറക് എന്നിവരെയും അനുമോദിച്ചു.