സ്വതന്ത്ര കര്‍ഷക സംഘം ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തി
കൃഷിക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക ദിനത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ഇ മെയില്‍ മുഖേന നിവേദനവം അയച്ചു.വിവിധ കേന്ദ്രങ്ങളില്‍ പി.കെ.അബ്ദുല്‍ അസീസ്, എം. അന്ത്രു ഹാജി, ടി.പി. അഹമദ് കോയ, കല്ലിടുമ്പന്‍ ഹംസ ഹാജി, സി.കെ.അബൂബക്കര്‍ ഹാജി,സി. നൂറുദ്ദീന്‍, എം. അലി, നാസര്‍ കൂവയല്‍, ഉസ്മാന്‍ പള്ളിയാല്‍, ഇബ്രാഹിം കെ.കെതുടങ്ങിയവര്‍ നേതൃത്വം നല്‍കി.പുത്തുമല ഉരുള്‍ പൊട്ടല്‍ ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കി പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വതന്ത്ര കര്‍ഷക സംഘം ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തിയത്