പ്രൊജക്റ്റ് ചീറ്റയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഫെബ്രുവരി 18ന് കൂടുതല്‍ പുള്ളിപ്പുലികളെ ഇന്ത്യയിലേക്ക് എത്തിക്കും. 7 ആണ്‍, 5 പെണ്‍ പുള്ളിപ്പുലികളെയാണ് കൊണ്ടുവരുക. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന 12 ചീറ്റകളില്‍ ഒന്‍പത് എണ്ണത്തിനെ റൂയ്‌ബെര്‍ഗില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ ഫിന്‍ഡ, ക്വാസുലു എന്നിവടങ്ങളിലും പാര്‍പ്പിച്ചിട്ടുണ്ട്.
പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ആദ്യ പടിയായി കഴിഞ്ഞ സെപ്തംബറില്‍ എട്ട് ചീറ്റകളെ നമീബയയില്‍ നിന്നും എത്തിച്ചിരുന്നു. 1952 ലാണ് ചീറ്റകള്‍ ഇന്ത്യയില്‍ നിന്നും പൂര്‍ണ്ണമായും അപ്രത്യക്ഷമായത്. ആഗോളതലത്തില്‍ ആദ്യമായി ചീറ്റ പോലുള്ള മൃഗങ്ങളുടെ ഭൂഖണ്ഡാനന്തര കൈമാറ്റം നടന്നത്.
കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ 14 മുതല്‍ 16 ചീറ്റകളെ കൂടി ഇന്ത്യയിലേക്കെത്തിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. വന്യ ജീവികളെ സംരക്ഷിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്നതാണ് പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് നമീബയില്‍ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്.