മാനന്തവാടി ക്ഷീരസംഘം കാലിതീറ്റ വിതരണം ആരംഭിച്ചു
കോവിഡ് നെ തുടര്‍ന്ന് പ്രതിസന്ധിയിലായ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച കാലിതീറ്റ ചാക്കൊന്നിന് സബ്‌സിഡിയായ 400 രൂപ പ്രകാരം 1325 കര്‍ഷകര്‍ക്കായി 2344 ചാക്ക് കാലിതീറ്റ നല്‍കുന്നതിന്റെ ഉദ്ഘാടനം മാനന്തവാടി ക്ഷീരോല്‍പാദക സഹകരണസംഘം പ്രസിഡന്റ് പി.ടി.ബിജു നിര്‍വഹിച്ചു.സംഘം ഡയറക്ടര്‍ ഗിരിജ മഠത്തില്‍, സി.സി. രാമന്‍, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മഞ്ജുഷ എം.എസ് സ്വാഗതവും സി.കെ. ബിനു നന്ദിയും പറഞ്ഞു