സംസ്ഥാനത്തുടനീളം ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുടെ ഭാഗമായി മീനങ്ങാടി ഗ്രാമപഞ്ചായത്തിലും ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, വൈസ് പ്രസിഡണ്ട് കെ പി നുസ്‌റത്ത് തുടങ്ങിയവര്‍ സംസാരിച്ചു.ത്രിതല പഞ്ചായത്തുകളെ ശാക്തീകരണം നടത്തുന്നതിനായി പഞ്ചായത്ത് രാജ് ബില്ല് നിലവില്‍ വന്നതിന് ശേഷം പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തിലുടനീളം സമഗ്ര വികസനമാണ് കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടെ നടത്തിയിട്ടുള്ളത് .ആദ്യ കാര്‍ബണ്‍ തുലിത ഗ്രാമ പഞ്ചായത്തെന്ന നേട്ടത്തിന് പുറമെ പ്രവര്‍ത്തന മികവിനുള്ള മറ്റ് നിരവധി പുരസ്‌കാരങ്ങളും ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട് .