സൗത്ത് വയനാട് ഡിഎഫ്ഒ ആയി എ.ഷജ്ന ചുമതലയേല്‍ക്കും.
സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത്ത് കോഴിക്കോട് ഡിഎഫ്ഒ ആയി സ്ഥലം മാറിയ ഒഴിവിലേക്കാണ് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന എ.ഷജ്ന ചുമതലയേല്‍ക്കുക. മാനന്തവാടി സ്വദേശിനിയായ ഷജ്ന ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ റെയ്ഞ്ചര്‍ കൂടിയായിരുന്നു. ആദ്യമായാണ് വയനാട്ടുകാരിയായ വനിത സൗത്ത് വയനാട് ഡിഎഫ്ഒ ആയി ചുമതലയേല്‍ക്കുന്നത്. ഭര്‍ത്താവ് എം.എം അബ്ദുല്‍ കരീം മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ്.