രാജ്യത്ത് 24 മണിക്കൂറിനിടെ 38667 പുതിയ കൊവിഡ് കേസുകള്‍

0

രാജ്യത്ത് 24 മണിക്കൂറിനിടെ 38667 പുതിയ കൊവിഡ് കേസുകള്‍. ഇന്നലത്തേക്കാള്‍ 3.6 ശതമാനം കുറവ്. വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 2.05%. അതേസമയം, സജ്ജീവ രോഗികളുടെ എണ്ണത്തില്‍ നേരിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. 3,87,673 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 35,743 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,13,38,088 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 478 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 4,30,732 ആയി ഉയര്‍ന്നു. ഇതുവരെ 53,61,89,903 വാക്‌സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. 63,80,937 കൊവിഡ് വാക്‌സിനുകളാണ് 24 മണിക്കൂറിനുള്ളില്‍ എടുത്തത്.രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളില്‍ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,29,798 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 49,17,00,577 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.അതേസമയം കേരളത്തില്‍ വെള്ളിയാഴ്ച 20,452 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 114 മരണങ്ങളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്.

Leave A Reply

Your email address will not be published.

error: Content is protected !!