എന്‍.സി.പി. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത സി.എം. ശിവരാമന് എന്‍.സി.പി. ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. കല്‍പ്പറ്റയില്‍ സ്വീകരണ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. വല്ലഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.എന്‍.പി.അനില്‍ അദ്ധ്യക്ഷനായി. പി. അശോക് കുമാര്‍, ജോണി കൈതമറ്റം, അഷറഫ് പൊയില്‍, ബേബി പെരുമ്പില്‍, വന്ദന ഷാജു, പി.പി. സദാനന്ദന്‍, സി.എം. ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.