ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിനെതിരെ നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള ആസൂത്രിതമായ നീക്കം നടക്കുന്നുവെന്ന് അധികൃതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കോവിഡ് കാലത്ത് ഒരു പാട് ജീവനുകളെ രക്ഷിച്ച സന്തോഷമാണ് ഇന്നും ഞങ്ങളുടെ ജീവനക്കാരുടെ ഊര്‍ജ്ജം.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമായ അജണ്ടയോടെ സാധാരണക്കാരെ തെറ്റിധരിപ്പിക്കുന്ന ചില പ്രചാരണങ്ങള്‍ നടക്കുന്നു.തികച്ചും വാസ്തവവിരുദ്ധമായ ഒരു സംഭവമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വയനാട്ടില്‍ കോവിഡ് വന്നത് മുതല്‍ സര്‍ക്കാര്‍ സംവിധാനത്തോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജെന്ന് ആരോഗ്യരംഗത്ത് ഇടപെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമറിയാം.