കള്ള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയന്‍ വയനാട് ജില്ലാ കമ്മറ്റി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കള്ളു വ്യവസായത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടല്‍ അവസാനിപ്പിക്കുക, അനധികൃത മദ്യവില്‍പനയും കഞ്ചാവും തടയുക, ഉദ്യോഗസ്ഥരുടെ തൊഴിലാളിവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണാ സമരം നടത്തിയത്. സിഐടിയു ജില്ലാ സെക്രട്ടറി വിവി ബേബി സമരം ഉദ്ഘാടനം ചെയ്തു.
സംഘടന ജില്ലാ സെക്രട്ടറി എംഎസ് സുരേഷ്, റെയ്ഞ്ച് സെക്രട്ടറി പുഷ്പന്‍, സിഐടിയു ഏരിയാ സെക്രട്ടറി വിഎ അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു .