കാവല്‍ മന്ത്രിസഭയ്ക്ക് അനുമതി നല്‍കി ഗവര്‍ണറുടെ വിജ്ഞാപനം ഇറങ്ങി. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ നിലവിലെ മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ കാവല്‍ മന്ത്രിസഭ തുടരും.മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാവില്ലെങ്കിലും ഇവര്‍ക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാനാവില്ല. എന്നാല്‍ നിലവിലെ പരിപാടികള്‍ തുടരാനാവും. 14ാം നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള മന്ത്രിസഭാ ശുപാര്‍ശയും ഗവര്‍ണര്‍ അംഗീകരിച്ചു. ഇതോടെ പ്രതിപക്ഷ നേതാവ്, ഡപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് പദവികള്‍ ഇല്ലാതെയായി.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുന്നത് വരെ സ്പീക്കര്‍ക്ക് പദവിയില്‍ തുടരാം. 14ാം നിയമസഭയിലെ എംഎല്‍എമാര്‍ ജനപ്രതിനിധികള്‍ അല്ലാതായതോടെ 15 ദിവസത്തിനകം ഇവര്‍ ഔദ്യോഗിക വസതികള്‍ ഒഴിയണം. പ്രോ ടേം സ്പീക്കറാണ് പുതിയ നിയമസഭാ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കേണ്ടത്.
പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് എംഎല്‍എ ആയി സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്? ഗവര്‍ണറോ അദ്ദേഹം നിയോഗിക്കുന്ന പ്രതിനിധിയോ ആണ്. നിയമസഭയിലെ മുതിര്‍ന്ന അം?ഗത്തെയാണ് സാധാരണ പ്രോടേം സ്പീക്കറായി നിയമിക്കുക.