സംസ്ഥാനത്ത് 15,18 പ്രായക്കാരായ വിദ്യാര്‍ഥികള്‍ക്കായി 967 സ്‌കൂളുകളില്‍ നാളെ മുതല്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഇന്നു സ്‌കൂളുകളില്‍ പിടിഎ യോഗം ചേര്‍ന്നു തയാറെടുപ്പുകള്‍ നടത്തണം. വാക്‌സിനേഷന്‍ സൗകര്യം ഇല്ലാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്കു തൊട്ടടുത്തുള്ള സ്‌കൂള്‍ കേന്ദ്രങ്ങളിലൂടെ നല്‍കും.കൈറ്റിന്റെ ‘സമ്പൂര്‍ണ’ പോര്‍ട്ടല്‍ വഴി ഓരോ ദിവസവും വാക്‌സിനേഷന്‍ വിവരങ്ങള്‍ ശേഖരിക്കും.
കൈറ്റിന്റെ ‘സമ്പൂര്‍ണ’ പോര്‍ട്ടല്‍ വഴി ഓരോ ദിവസവും വാക്‌സിനേഷന്‍ വിവരങ്ങള്‍ ശേഖരിക്കും. 8.14 ലക്ഷം കുട്ടികള്‍ക്കാണ് ഇനി വാക്‌സീന്‍ നല്‍കാനുള്ളത്. 9ാം ക്ലാസ് വരെയുള്ളവര്‍ക്ക് 21 മുതല്‍ സ്‌കൂളുകളില്‍ ക്ലാസ് ഇല്ലെങ്കിലും അധ്യാപകര്‍ സ്‌കൂളിലെത്തണം. 10,11,12 ക്ലാസുകള്‍ക്കു സ്‌കൂളിലെ പഠനം തുടരും.