ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി പോലീസ് കേസെടുത്തു

0

അമ്പലവയലില്‍ ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിനടന്നവരെ പോലീസും ആരോഗ്യവകുപ്പും നിര്‍ബന്ധിത നീരീക്ഷണത്തിലേക്ക് മാറ്റി.കോവിഡ് പോസിറ്റിവായ വ്യക്തിക്കൊപ്പം ബന്ധുവും സുഹൃത്തുമാണ് ഒരുവീട്ടില്‍ താമസിച്ചിരുന്നത്.ഇവര്‍ ഇടക്കിടെ ടൗണില്‍ പോയിവരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് പോസിറ്റിവായ വ്യക്തി അമ്പലവയല്‍ ഗവ. എല്‍.പി. സ്‌കൂളിനു സമീപത്തെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ഇതിനിടെയാണ് ബന്ധുവും മറ്റൊരു സുഹൃത്തും ഇയാള്‍ക്കൊപ്പം ഈ വീട്ടിലെത്തിയത്.ഭക്ഷണസാധനങ്ങളും മറ്റും വാങ്ങാന്‍ വാഹനമെടുത്ത് ഇവര്‍ ഇടക്കിടെ പുറത്തിറങ്ങിയിരുന്നതായും ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ ഇവര്‍ പലതവണ കയറിയിറങ്ങുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു.സംഭവമറിഞ്ഞ് ആരോഗ്യവകുപ്പ് എത്തി പോസിറ്റീവായ വ്യക്തിയെ ബത്തേരിയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.പ്രൈമറി സമ്പര്‍ക്കത്തതിലുളളവരെ തോമാട്ടുചാലിലെ കേന്ദ്രത്തിലേക്കും കൊണ്ടുപോയി.ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിനടന്നതിന് അമ്പലവയല്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!